Advertisement

ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു

April 16, 2025
1 minute Read

ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം എംസി റോഡിൽ
അപകടത്തിൽപെട്ടു. തിരുവനന്തപുരം കൊട്ടാരക്കര റോഡിൽ
ലോവർ കരിക്കത്താണ് അപകടമുണ്ടായത്. ഗവർണറെ കൂട്ടിക്കൊണ്ടു വരുന്നതിനുവേണ്ടി തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനം. രണ്ട് അകമ്പടി വാഹനങ്ങളും ഒപ്പം ഉണ്ടായിരുന്നു.

ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.രണ്ട് സ്വകാര്യ വാഹനങ്ങളാണ് ഗവർണറുടെ വാഹനത്തിനൊപ്പം അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമെന്നാണ് സൂചന. ഇതിൽ ഒരു വാഹനത്തിലെ ഡ്രൈവർ ഗവർണറുടെ അകമ്പടി വാഹനത്തിലെ ഡ്രൈവറെ കയ്യേറ്റം ചെയ്തു. ഇയാളെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ആർക്കും പരുക്കില്ല.

Story Highlights : Governor Rajendra Arlekar’s car accident Kottarakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top