Advertisement

പരമാവധി തെളിവുകൾ ശേഖരിക്കണം, വലിയ വിഷയമാണ്, വിൻസിക്ക് പൂർണ്ണപിന്തുണ: അൻസിബ ഹസ്സൻ 24 നോട്

April 17, 2025
1 minute Read

വിൻസിക്ക് പൂർണ്ണപിന്തുണ,ആരോപണ വിധേയന് പറയാനുള്ളതും കേൾക്കുമെന്ന് അമ്മ ഐസി കമ്മീഷൻ അംഗം അൻസിബ ഹസ്സൻ 24 നോട് ആരോപണ വിധേയനിൽ നിന്നുടൻ വിശദീകരണം തേടും. സംഭവ സമയത്ത് സൂത്രവാക്യം സിനിമയിലെ സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരിൽ നിന്നും മൊഴിയെടുക്കും.

ഇരുഭാഗം കേട്ട് മാത്രമേ നടപടി സ്വീകരിക്കൂ. പരമാവധി തെളിവുകൾ ശേഖരിക്കണം, വലിയ വിഷയമാണ്. ആരോപണ വിധേയന് പറയാനുള്ളതും കേൾക്കും. വിൻസിയുമായി സംസാരിച്ചു , ആരോപണ വിധേയന്റെ പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടു. നടപടി വേഗത്തിലുണ്ടാകുമെന്നും അൻസിബ പ്രതികരിച്ചു.

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന പരാതി അമ്മയുടെ മൂന്നംഗ സമിതി അന്വേഷിക്കുക. സരയൂ , വിനുമോഹൻ, അൻസിബ എന്നിവരാണ് മൂന്നംഗ സമിതി. ഇന്നു തന്നെ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കുമെന്നാണ് അമ്മ വിശദമാക്കിയത്. അതേസമയം ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈനിനു വേണ്ടി പൊലീസ് അന്വേഷണം വിപുലമാക്കി. ഷൈനിൻ്റെ കൊച്ചിയിലെ ഫ്ളാറ്റിൽ പൊലീസ് സംഘം എത്തിയതെങ്കിലും കണ്ടെത്താനായില്ല.

ഷൈനിനായി കൊച്ചിയിലും തൃശൂരിലും പൊലീസിൻ്റെ വ്യാപക അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ കൊച്ചിയിലെ ഹോട്ടലിൽ നടന്ന ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.

Story Highlights : Ansiba hassan against shine tom chacko

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top