മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം; ഹൈദരാബാദിനെ 4 വിക്കറ്റിന് തോൽപ്പിച്ചു

ഐപിഎൽ 2025-ൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ മറികടന്നാണ് മുംബൈയുടെ ജയം.
26 പന്തിൽ 36 റൺസ് നേടി വിൽ ജാക്സ് മുംബൈയുടെ ടോപ് സ്കോററായി. റിയാൻ റിക്കിൽടൺ 23 പന്തിൽ 31 റൺസും, രോഹിത് ശർമ്മയും സൂര്യകുമാർ യാദവും 26 റൺസ് വീതവും നേടി. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 9 പന്തിൽ 21 റൺസ് നേടി. തിലക് വർമ്മ 17 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമിൻസ് 26 റൺസിന് 3 വിക്കറ്റും ഈശാൻ മലിംഗ 2 വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്‍റെ വെടിക്കെട്ട് ബാറ്റര്‍മാരെ മുംബൈ ബൗളര്‍മാര്‍ ഫലപ്രദമായി പൂട്ടിയിട്ടപ്പോള്‍, 20 ഓവറില്‍ ഓറഞ്ച് പടക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡ് 29 പന്തില്‍ 28 റൺസെടുത്തപ്പോള്‍ ഹെന്‍റിച്ച് ക്ലാസന്‍ 28 പന്തില്‍ 37 റണ്‍സടിച്ചു. മുംബൈക്കായി വില്‍ ജാക്സ് മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അതേസമയം ജയിച്ചെങ്കിലും മുംബൈ പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തന്നെയാണ്.
Story Highlights : Mumbai Indians beat Sunrisers Hyderabad by four wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here