ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; പ്രതി പിടിയിൽ

ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശി രമിത്തിനെയാണ് കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവോക എഡ്യൂ ടെക് എന്ന കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്. കോളജ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
വാട്സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ഓൺ ലൈൻ ജോലിനൽകിയും തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. വൻ ലാഭം നൽകാമെന്ന് പറഞ്ഞ് നിക്ഷേപങ്ങൾ സ്വീകരിച്ചും തട്ടിപ്പ് നടത്തിയിരുന്നു.
പണം തിരികെ ചോദിച്ചവർക്കു നേരെ വധ ഭീഷണി മുഴക്കിയെന്നും പൊലീസ് പറയുന്നു.
Story Highlights : Police Arrest Accused in Major Online Education Cyber Fraud
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here