Advertisement

റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് ” മെയ് 16-ന്

April 17, 2025
Google News 2 minutes Read

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാനറിൽ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച്,ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ” റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് “എന്ന ചിത്രത്തിന്റെ റിലീസ് തീയതി,ടോവിനോ തോമസ്,ആന്റണി പെപ്പെ,അനശ്വര രാജൻ,മമിത ബൈജു എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

മെയ് പതിനാറിന് ഗുഡ്-വിൽ എന്റർടൈൻമെന്റ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. സണ്ണി വെയ്ൻ,സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്‌, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും അഭിനയിക്കുന്നു.

ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഇക്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിബി ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം ജിതിൻ ബാബു, മേക്കപ്പ്-മനോജ് കിരൺ രാജ്, സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻ യെല്ലോ ടൂത്ത്സ്, പി ആർ ഒ എ എസ് ദിനേശ്.

Story Highlights :“Written and Directed by God” on May 16th

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here