Advertisement

വൈഭവ് സക്സേന ഡൽഹി NIAയിലേക്ക്; എറണാകുളം റൂറൽ പൊലീസിനെ നയിക്കാൻ എം ഹേമലത IPS

April 18, 2025
Google News 2 minutes Read
m hemalatha

എം ഹേമലത IPS ന് എറണാകുളം റൂറൽ പൊലീസ് മേധാവിയായി നിയമനം. ഒന്നരവർഷത്തെ സേവനത്തിനുശേഷം വൈഭവ് സക്സേന കേന്ദ്ര ഡെപ്യൂട്ടഷന് പോയ സാഹചര്യത്തിലാണ്‌ പുതിയ നിയമനം. ഡൽഹി NIAയാണ് സക്സേനയുടെ പുതിയ തട്ടകം. 5 വർഷത്തെ ഡെപ്യൂട്ടഷൻ വ്യവസ്ഥയിലേക്കാണ് നിയമനം നൽകിയിരിക്കുന്നത്. ചേന്ദമംഗലം കൂട്ടക്കൊല കേസ് അടക്കം തെളിയിക്കുന്നതിൽ നിർണായകമായ പങ്ക് വൈഭവ് സക്‌സേന നൽകിയിരുന്നു.

Read Also: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനംമന്ത്രി, ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

നിലവിൽ ഹേമലത റാപ്പിഡ് റെസ്‌പോൺസ്, റെസ്‌ക്യൂ ഫോഴ്‌സ് കമാൻഡന്റ് ആയി പ്രവർത്തിച്ചു വരികയാണ്. അതിനിടെയാണ് മാറ്റം. തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ, ലോ & ഓർഡർ ആൻഡ് ട്രാഫിക്കിലെ ബി. വി വിജയ ഭാരത് റെഡ്ഡി ഐപിഎസ് കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയാകും. പകരം ഫറാഷ് ടി ഐപിഎസ് ആയിരിക്കും തിരുവനന്തപുരത്ത് ഡിസിപിയാകുക.
പൊലീസ് ടെലികോം വിഭാഗം എസ്‌പി ദീപക് ധൻക‍ർ ഫറഷ് ഒഴിയുന്ന സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിൻ്റെ എസ്‌പിയാകും.

Story Highlights : M Hemalatha IPS to lead Ernakulam Rural Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here