Advertisement

ബദ്രിനാഥ് ക്ഷേത്രത്തിന് അടുത്ത് എന്റെ പേരിൽ ഉര്‍വശി അമ്പലമുണ്ട് പൂജകൾ നടക്കും, ഇനി തെന്നിന്ത്യയിലും ഒരു അമ്പലം വേണം: ഉര്‍വശി റൗട്ടേല

April 18, 2025
Google News 2 minutes Read

ഉത്തരാഖണ്ഡില്‍ തന്റെ പേരില്‍ അമ്പലമുണ്ടെന്ന് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഒരു അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്. എൻഡി ടിവി ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ജനപ്രീതി കണക്കിലെടുത്ത് ദക്ഷിണേന്ത്യയില്‍ രണ്ടാമതൊരു ക്ഷേത്രം കൂടി പണിയണം എന്നാണ് ആഗ്രഹമെന്ന് ഉർവശി പറഞ്ഞു. തെന്നിന്ത്യയില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം അഭിനയിച്ചു. പവന്‍ കല്യാണിനൊപ്പം രണ്ട് സിനിമയില്‍ അഭിനയിച്ചു, ബാലയ്യക്കൊപ്പം അഭിനയിച്ചു. അവരുടെ പേരിലൊക്കെ ക്ഷേത്രങ്ങളുണ്ട്. എന്റെ പേരിലും ആരാധകര്‍ക്കായി ക്ഷേത്രം വേണം എന്നും ഉർവശി പറയുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തന്റെ ഫോട്ടോകളില്‍ മാല ചാര്‍ത്തുകയും ‘ദംദമാമയി’ എന്ന് വിളിക്കുകയും ചെയ്യാറുണ്ടെന്നും ഉര്‍വശി പറയുന്നുണ്ട്. ഇക്കാര്യം ഞാന്‍ ഗൗരവമായി തന്നെയാണ് കാണുന്നത്. അത് സത്യമാണ്. ഇതിനെ കുറിച്ചുള്ള ആര്‍ട്ടിക്കളും വാര്‍ത്തകളും വന്നിരുന്നു. നിങ്ങള്‍ക്ക് അത് വായിച്ച് നോക്കാം.

ബദ്രിനാഥ് ക്ഷേത്രത്തിന് അടുത്തായാണ് ‘ഉര്‍വശി അമ്പലം’ ഉള്ളത്. തെന്നിന്ത്യയില്‍ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തനിക്ക് അവിടെയും ഒരു അമ്പലം വേണമെന്നാണ് ആഗ്രഹം എന്നാണ് ഉര്‍വശി പറയുന്നത്.

ഉത്തരാഖണ്ഡില്‍ എന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. ബദ്രിനാഥ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ അതിനടുത്തായി ‘ഉര്‍വശി ക്ഷേത്രം’ കാണാനാവും” എന്നാണ് ഉര്‍വശി പറയുന്നത്. അവിടെ പൂജകള്‍ നടത്തുന്നുണ്ടോ എന്ന ചോദ്യത്തോട്, ”ക്ഷേത്രം ഉണ്ടെങ്കില്‍ പൂജകളും നടത്തുന്നുണ്ടാകും” എന്നാണ് ഉര്‍വശി പറയുന്നത്.

Story Highlights : urvashi rautela says a temple in her name near badrinath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here