വിൻ സിയുടെ പരാതി; അന്വേഷണവുമായി സഹകരിക്കും, ഷൈൻ ഹാജരായി വിശദീകരണം നൽകുമെന്ന് പിതാവ്

നടി വിൻസിയുടെ പരാതിയിൽ ഷൈൻ ടോം ചാക്കോ നേരിൽ ഹാജരായി വിശദീകരണം നൽകുമെന്ന് പിതാവ് ചാക്കോ. ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നോട്ടീസ് ലഭിച്ചു. അന്വേഷണവുമായി സഹകരിക്കും. തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകാനാണ് നിർദേശം നൽകിയത്.
അതേസമയം കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി ഇതുമായി ബന്ധപ്പെട്ട് നടന് നോട്ടീസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് എറണാകുളം സെൻട്രൽ എ സി പി ക്ക് മുൻപിൽ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ നേരിട്ട് ഹാജരാകേണ്ടത്. അതിന് ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.
ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്റെ കുടുംബം അറിയിച്ചു. നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ്
ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനയ്ക്ക് എത്തിയത്.
നിലവിൽ ഷൈൻ തമിഴ്നാട്ടിലാണ് ഉള്ളത്. നടന്റെ മുറിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയിയുണ്ട്. എന്നാൽ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഷൈനെതിരെ പൊലീസ് കേസെടുക്കില്ല. എക്സൈസും ഷൈനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Vincy’s Complaint: Shine Will Cooperate, Says Father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here