‘എന്നെ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയിട്ടുണ്ട്, ചേട്ടനെ ഡീ അഡിക്ഷൻ സെന്ററില്‍ കൊണ്ടുപോയിട്ടുണ്ടോ എന്നറിയില്ല’; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ

ഡീ അഡിക്ഷൻ സെന്ററിൽ പോകുന്നത് തെറ്റല്ലെന്ന് ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ. ചേട്ടനെ കൊണ്ടുപോകാൻ വന്നതാണെന്നും ലഹരി ഉപയോഗിച്ചോയെന്ന കാര്യം അറിയില്ലെന്നും സ്റ്റേഷനിലെത്തി ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോണ്‍ ചാക്കോ പ്രതികരിച്ചു. സാമ്പത്തിക പ്രശ്നം കാരണം കേബിള്‍ കട്ടാക്കിയിരുന്നു. അതിനാൽ വാര്‍ത്തയൊന്നും അങ്ങനെ കാണാറില്ല.
മാധ്യമ പ്രവർത്തകർ പുകവലിക്കുന്നത് താൻ ഒരു പാട് പ്രാവശ്യം കണ്ടിട്ടുണ്ട്. താൻ രണ്ടാഴ്ച ഡി അഡിക്ഷൻ സെൻററിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ടെന്ന് ഷൈനിന്റെ സഹോദരൻ പറഞ്ഞു. ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന കാര്യം തനിക്കറിയില്ല. വാര്‍ത്തകളൊന്നും കണ്ടിട്ടില്ല. ചേട്ടനെ കൊണ്ടുപോകാൻ വന്നതാണ്.
ജാമ്യം കിട്ടിയാൽ ചേട്ടനെ കൊണ്ടുപോകും. ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്‍ററിൽ കൊണ്ടുപോയിട്ടുണ്ടായിരിക്കാമെന്നും അതേക്കുറിച്ച് അറിയില്ലെന്നും സഹോദരൻ പ്രതികരിച്ചു. അന്ന് ചേട്ടൻ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയപ്പോള്‍ ഓടുന്നത് നല്ലതല്ലേയെന്നാണ് താൻ പ്രതികരിച്ചതെന്നും കൂടുതലൊന്നും അറിയില്ലെന്നും സഹോദരൻ പറഞ്ഞു.
Story Highlights : Joe John Chacko about shine tom chacko arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here