പത്തനംതിട്ടയിൽ വീടിന് തീ പിടിച്ച് യുവാവ് മരിച്ച സംഭവം; വീട്ടിൽ വഴക്ക് പതിവെന്ന് നാട്ടുകാർ; മദ്യലഹരിയിൽ മകൻ തീവെച്ചതാണെന്ന് സംശയം

പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ, വീട്ടിൽ വഴക്ക് പതിവെന്ന് അയൽവാസികൾ. മകൻ മനോജ് വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തിറങ്ങിയെന്നും അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് ഫോറൻസിക് പരിശോധന നടത്തും. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.
ഇന്നലെ രാത്രിയും വഴക്കുണ്ടായിരുന്നുവെന്ന് നാട്ടുകാരനായ ശശിധരൻ പറഞ്ഞു. മകൻ വീടിന് തീയിട്ടപ്പോൾ അച്ഛൻ പുറത്തേക്ക് പോയി അമ്മയും പുറത്തിറങ്ങി. ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നുവെന്ന് ശശിധരൻ പറയുന്നു. കുടുംബാംഗങ്ങൾ എല്ലാം മദ്യലഹരിയിൽ ആയിരുന്നു എന്ന് അയൽക്കാരി ശാരദ പറയുന്നു.
Read Also: കാസർഗോഡ് ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു
കഴിഞ്ഞദിവസം മദ്യപാനം നടന്നുവെന്നും ഇതിനിടെ മനോജ് മാതാപിതാക്കളുമായി തർക്കത്തിൽ ഏർപ്പെട്ടെന്നും പൊലീസ് പറയുന്നു. ഇതിനിടെയാണ് മനോജ് വീടിന് തീ വെച്ചതെന്നാണ് പൊലീസ് കരുതുന്നത്. പ്രശ്‌നം തുടങ്ങിയപ്പോൾ തന്നെ പിതാവ് വീട്ടിൽ നിന്ന് പോയി. മാതാവ് വനജ പ്രശ്‌നം കണ്ടതോടെ പുറത്തിറങ്ങിയെന്ന് പൊലീസ് പറയുന്നു. എന്നാൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്ന നിഗമനവും പൊലീസ് തള്ളുന്നില്ല. വീട് പൂർണമായി കത്തി നശിച്ചു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Story Highlights : locals responds on house caught fire in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here