Advertisement

കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകും,മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ വരും; ജനങ്ങൾ തയ്യാറെടുത്ത് കഴിഞ്ഞുവെന്ന് എം എ ബേബി

April 20, 2025
Google News 1 minute Read
baby1

കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ ഉണ്ടാക്കും. ജനങ്ങൾ അതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റാലിനെ സന്ദർശിച്ച് എം എ ബേബി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.

മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് ആകെ മാതൃക. മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ സ്റ്റാലിന് അഭിനന്ദനം. ഗവർണർക്ക് എതിരായ കേസിലെ വിജയം അഭിനന്ദനാർഹമെന്നും എം എ ബേബി പറഞ്ഞു.

സംസ്ഥാന കേന്ദ്ര ബന്ധത്തിൽ തമിഴ്നാട് നേടിയത് പ്രധാനപ്പെട്ട വിജയം. എ ഐ എ ഡി എം കെ, ബിജെപി സഖ്യം അവസരവാദത്തിന്റെ ഭാഗം. വഖ്ഫ് ഭേദഗതിക്ക് എതിരെ നിന്ന് എ ഐ എ ഡി എം കെ ഇപ്പോൾ ബിജെപിക്ക് കൈ കൊടുക്കുന്നുവെന്നും എം എ ബേബി വിമർശിച്ചു.

Story Highlights : M A Baby Visited MK Stalin in Chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here