Advertisement

മലപ്പുറത്ത് ഉത്സവത്തിനിടെ സിപിഐഎം പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതി; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

April 20, 2025
1 minute Read
suspension

മലപ്പുറം എരമംഗലത്ത് ഉത്സവത്തിനിടെ സിപിഐഎം പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന പരാതിയില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു പൊലീസുകാരനെ സ്ഥലം മാറ്റി. സിപിഐഎം പൊന്നാനി ഏരിയ കമ്മിറ്റി നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സാന്‍ സോമന്‍, സിവില്‍ പൊലീസ് ഓഫിസര്‍ യു ഉമേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ പൊലീസ് ഓഫിസര്‍ ജെ ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി.

കഴിഞ്ഞ ഏപ്രില്‍ രണ്ടിമായിരുന്നു സംഭവം. പുഴക്കര ഉത്സവത്തിനിടെ മറ്റൊരാളെ തിരക്കിയെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വീടുകളില്‍ കയറി കുട്ടികളെ ചോദ്യം ചെയ്യുകയും പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു.

കുട്ടികളെ മര്‍ദിച്ചെന്ന് ആരോപിച്ച് സിപിഎം പൊന്നാനി ഏരിയ കമ്മറ്റി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. പരാതിയില്‍ തിരൂര്‍ ഡി വൈ എസ് പി അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധവിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Story Highlights : Two police Officers suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top