Advertisement

”ഗുജറാത്തി സമാജ്താ ഹേ”, റോബോട്ട് നായയോട് കുശലം പറഞ്ഞ് അക്‌സര്‍ പട്ടേല്‍: നര്‍മ്മം ആസ്വദിച്ച് സോഷ്യല്‍ മീഡിയ

April 21, 2025
2 minutes Read
Axer Patel and Robort Dog

ഐപിഎല്‍ മൈതാനത്തെ ശ്രദ്ധ കേന്ദ്രങ്ങളില്‍ ഒന്നാണ് റോബോട്ട് നായ. താരങ്ങള്‍ പുറത്താകുമ്പോഴും ഓവറുകളുടെ ഇടവേളകളിലും മൈതാനത്ത് നടക്കുന്ന ഈ യന്ത്ര പട്ടിയെ താരങ്ങള്‍ക്കും ഇഷ്ടമായി തുടങ്ങിയിട്ടുണ്ട്. കൗതുകം നിറക്കുന്ന റോബോട്ട് നായയുടെ ഇടപെടലിന്റെ ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ അവരുടെ നിര്‍ണായക മത്സരത്തിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ റോബോട്ട് നായയുമായി സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പരിശീലന സെഷനിലാണ് ഒരു റോബോട്ട് നായയോട് പട്ടേലിന്റെ രസകരമായ ഇടപെടല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പട്ടേല്‍ റോബോട്ട് നായയുമായി ഇടപഴകുന്നതാണുള്ളത്. ‘ഗുജറാത്തി സമാജ്താ ഹേ?’ (നിങ്ങള്‍ക്ക് ഗുജറാത്തി മനസ്സിലായോ?). എന്ന് ചോദിക്കുമ്പോള്‍ യന്ത്ര കൈ ഉയര്‍ത്തിയും മൈതാനത്ത് ഇരുന്നുമൊക്കെ പ്രതികരിക്കുകയാണ് റോബോട്ട് നായ. നായയുടെ പ്രതികരണം കണ്ടു അക്‌സര്‍ പട്ടേലും സഹതാരങ്ങളും ചിരിക്കുന്നുമുണ്ട്. ആള് ജപ്പാനില്‍ നിന്ന് ഉള്ളതാണെന്നും ഇതിനിടെ അദ്ദേഹം പറയുന്നുണ്ട്. അതേസമയം പട്ടേലിന്റെ റോബോട്ട് നായയ്ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ഡല്‍ഹിയുടെ നിര്‍ണായക മത്സരം അല്പസമയത്തിനകം നടക്കും. 2025 ഐപിഎല്‍ സീസണില്‍ മികച്ച ഫോമിലാണ് അക്‌സര്‍ പട്ടേല്‍ കളിക്കുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഡല്‍ഹി ക്യാപിറ്റല്‍സിന് കാര്യമായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Story Highlights: Axar Patel’s Chat With Robot Dog Before LSG Vs DC Match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top