Advertisement

എ. പത്മകുമാറിനെ ഉള്‍പ്പെടുത്താതെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്; അച്ചടക്ക നടപടിയില്‍ തീരുമാനം വരുംവരെ ഒരു സ്ഥാനം ഒഴിച്ചിടും

April 21, 2025
2 minutes Read
padmakumar-1-2

മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ ഉള്‍പ്പെടുത്താതെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. പത്മകുമാറിനെതിരായ അച്ചടക്കനടപടിയില്‍ തീരുമാനം വരുംവരെ ഒരു സ്ഥാനം ഒഴിച്ചിടും. അടുത്തദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റി നടപടിയില്‍ തീരുമാനമെടുക്കും. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലെ അതൃപ്തി പരസ്യമാക്കി കൊല്ലം സമ്മേളനത്തില്‍ നിന്ന് പത്മകുമാര്‍ ഇറങ്ങിപ്പോന്നിരുന്നു.

പത്ത് അംഗ സെക്രട്ടറിയേറ്റില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് കോമളം അനിരുദ്ധന്‍, സി.രാധാകൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടുത്തി. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ തോമസ് ഐസക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

എ പത്മകുമാറിന്റെ പ്രതികരണം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞു. അതെല്ലാം സംഘടനാപരമായി പരിശോധിക്കുമെന്നും ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകും. അതില്‍ ആര്‍ തെറ്റ് ചെയ്തു എന്നതിനല്ല പ്രാധാന്യം, സംസ്ഥാന സമിതിയിലെ നിയമനങ്ങള്‍ ബോധ്യപ്പെടാത്തവരെ പാര്‍ട്ടി ബോധ്യപ്പെടുത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Story Highlights : CPI(M) Pathanamthitta district secretariat formed without including senior leader A. Padmakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top