Advertisement

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി

April 21, 2025
Google News 2 minutes Read

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിന് എത്തിയ കൂട്ടത്തിൽ ഉള്ളവരെ നടപ്പന്തലിലേക്ക് കയറ്റിവിടുന്നത് സംബന്ധിച്ചാണ് തർക്കം ഉണ്ടായത്. തർക്കത്തിനൊടുവിൽ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പരാതിയുമായി ദേവസ്വം ജീവനക്കാരും രംഗത്തെത്തി. നേരത്തെയും ഗുരുവായൂർ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാർ ക്ഷേത്രത്തിൽ എത്തുന്നവരെ മർദ്ദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയെന്ന് കാട്ടി പൊലീസിൽ ദേവസ്വം പരാതി നൽകിയിട്ടുണ്ട്.

Story Highlights : Devotees allege assault by security staff at Guruvayur Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here