‘നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലം; മികച്ച സ്ഥാനാർത്ഥി എത്തും, പിവി അൻവറിനോട് അനീതി കാണിച്ചിട്ടില്ല’; എളമരം കരീം

നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമെന്ന് സിപിഐഎം നേതാവ് എളമരം കരീം. മികച്ച സ്ഥാനാർത്ഥി തന്നെ നിലമ്പൂരിൽ എത്തും. പിവി അൻവറിനോട് പാർട്ടി അനീതി കാണിച്ചിട്ടില്ല. ഒരു നിമിഷം കൊണ്ടാണ് പിവി അൻവർ പ്രവർത്തകരെയെല്ലാം മറന്നതെന്നും എളമരം കരീം ട്വന്റിഫോറിനോട് പറഞ്ഞു.
ഒരാളും ചെയ്യാൻ പാടില്ലാത്തത്. അൻവറിന് നിലമ്പൂരിൽ ഒന്നും ചെയ്യാൻ കഴിയില്ല. പിവി അന്‍വറിന് സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ ബലം കൊണ്ടാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായലും സ്വതന്ത്രനായാലും ജയിക്കുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് സുസജ്ജമാണെന്ന് എളമരം കരീം പറഞ്ഞു. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. എന്നാല്‍ നിലമ്പൂരിന് അനുയോജ്യനാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന് എളമരം കരീം വ്യക്തമാക്കി.
Read Also: ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസ്; അന്വേഷണസംഘം യോഗം ചേരും; നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ
നിലമ്പൂർ ബൈപ്പാസ് സർക്കാറിന്റെ സ്വപ്ന പദ്ധതി. നടപ്പാക്കുക തന്നെ ചെയ്യുമെന്ന് എളമരം കരീം പറഞ്ഞു. നിലമ്പൂരിൽ ബൈപ്പാസ് നിർമ്മാണത്തിന് 154 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും, മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപ്പാസ് റോഡ് നിർമ്മിക്കുക. പദ്ധതിക്കായി നിലമ്പൂർ താലൂക്കിലെ 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 1998ൽ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദിർഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു.
Story Highlights : Elamaram Kareem says political situation in Nilambur is favorable to the Left
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here