പൊന്ന് പൊള്ളുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. സ്വർണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്.ഇതോടെ പവന് 74320 രൂപയായി.ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി. ഈ മാസം ഇതുവരെ പവന് 6240 രൂപയാണ് കൂടിയത്.
താരിഫ് തർക്കങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളുമാണ് വിലക്കയറ്റത്തിന് കാരണം.
കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനമാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്. 3,500 ഡോളര്‍ മറികടന്ന് മുന്നോട്ടു കുതിക്കുമെന്ന സൂചനകളാണ് സ്വര്‍ണ വിപണി നല്‍കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
Story Highlights : Gold Rate/Price Today in Kerala – 22 Apr 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here