ഹൈബ്രിഡ് വേണോ?, ‘WAIT’ എന്ന് ശ്രീനാഥ് ഭാസി; തസ്ലീമയുടെ ഫോണിൽ ഷൈനുമായുള്ള ചാറ്റ് നീക്കിയ നിലയിൽ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി തസ്ലീമ സുൽത്താനയുടെ ഫോണിൽ നിന്ന് ഷൈൻ ടോം ചാക്കോയുമായുള്ള ചാറ്റ് നീക്കിയ നിലയിൽ. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോയെന്ന് ചോദിക്കുന്നതും ചാറ്റിലുണ്ട്. ചോദ്യത്തിന് ‘WAIT’ എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. ഈ സന്ദേശങ്ങൾ തസ്ലീമയുടെ അറസ്റ്റിന് മുൻപുള്ള രണ്ടുദിവസം മുൻപ് അയച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. തസ്ലീമ സുൽത്താന നടന്മാരെ സംബന്ധിച്ച വിശദാംശങ്ങളും പങ്കുവെച്ചു. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുമായി ലഹരി ഇടപാടുകൾക്കപ്പുറം, അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് തസ്ലീമ മൊഴിയിൽ വ്യക്തമാക്കിയതായി റിപ്പോർട്ട്. താരങ്ങൾക്ക് ഈ ആഴ്ച്ച തന്നെ എക്സൈസ് നോട്ടീസ് നൽകും.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ആരോപണ വിധേയരായ താരങ്ങളുമായി സൗഹൃദം മാത്രമാണെന്നായിരുന്നു മുഖ്യ പ്രതി തസ്ലിമ സുൽത്താനയുടെ പ്രതികരണം. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി മറ്റ് ഇടപാടുകൾ ഇല്ലെന്നും തസ്ലീമ പ്രതികരിച്ചിരുന്നു. 24 വരെ കസ്റ്റഡിയിൽ വിട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം താരങ്ങൾക്ക് നോട്ടീസ് അയക്കാനാണ് എക്സൈസ് തീരുമാനം.
Story Highlights : Hybrid ganja case, Thasleema Sulthana chat with actors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here