‘തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടാനാകണം; എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണം’; മുഖ്യമന്ത്രി പിണറായി വിജയന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണം ഞെട്ടിക്കുന്നതും
വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. തീവ്രവാദി ആക്രമണത്തില്‍ നഷ്ടപ്പെട്ട ജീവനുകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.
അക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നില്‍ എത്തിക്കുകയും വേണം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടാനാകണം.എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണം – മുഖ്യമന്ത്രി വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. തീവ്രവാദി ആക്രമണത്തില്‍ നഷ്ടപ്പെട്ട ജീവനുകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, അനുശോചനം രേഖപ്പെടുത്തുന്നു. ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നില്‍ എത്തിക്കുകയും വേണം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടാനാകണം.എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണം
അതേസമയം, ഭീകരാക്രമണത്തില്‍ മരണം 28 ആയെന്നാണ് വിവരം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികള്‍ കുടുങ്ങി കിടക്കുന്നതായി വിവരം. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എക്സില്‍ കുറിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്.
Story Highlights : Pinarayi Vijayan about Pahalgam terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here