Advertisement

പഹൽഗാം സന്ദർശിച്ചത് വെറും 3 ദിവസങ്ങൾക്ക് മുൻപ്, ഓർക്കുമ്പോൾ ഉള്ളുലയുന്നു: ജി.വേണുഗോപാൽ

7 days ago
Google News 3 minutes Read

രാജ്യത്തെ നടുക്കിയ ഭീകരാക്രണമുണ്ടായ ജമ്മുകശ്മീരിലെ പഹൽഗാമിൽ മൂന്ന് ദിവസം മുമ്പ് സന്ദർശനം നടത്തിയ അനുഭവം പങ്കുവെച്ച് ഗായകൻ ജി.വേണുഗോപാൽ. ഭീകരർ നിറയൊഴിച്ച ഇടങ്ങളിൽ ട്രക്ക് ചെയ്തിരുന്നെന്ന് ഓർക്കുമ്പോൾ ഉൾക്കിടിലം തോന്നുന്നുവെന്നും പഹൽഗാമിൽ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും. എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയുമെന്നും ജി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ജി വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പ്

ദൈവമേ ….. ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം! ഞങ്ങൾക്ക് Aru Valley യിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.
സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും . എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും! VG

Story Highlights : g venugopal experience of visiting pahalgam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here