തിരുവാതുക്കൽ ഇരട്ട കൊലപാതകം; പ്രതി ഉപേക്ഷിച്ച CCTV ഹാർഡ് ഡിസ്ക് കുളത്തിൽ നിന്ന് കണ്ടെത്തി

തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ പ്രതി ഉപേക്ഷിച്ച CCTV ഹാർഡ് ഡിസ്ക് കുളത്തിൽ നിന്ന് കണ്ടെത്തി. പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. കോട്ടയം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധന നടത്തിയശേഷമാണ് തെളിവെടുപ്പിന് എത്തിച്ചത്.
കൊലപാതകത്തിന് ശേഷം പ്രതി ഹാർഡ് ഡിസ്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കേസിലെ നിർണായക തെളിവാണ് സിസിടിവി ഹാർഡ് ഡിസ്ക്. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതി സിസിടിവി ഹാർഡ് ഡിസ്ക് സംഭവ സ്ഥലത്ത് നിന്ന് മോഷ്ടിച്ചിരുന്നത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ മൊബൈൽ ഫോണുമായാണ് പ്രതി കടന്നുകളഞ്ഞത്. ഇത് തൃശൂരിൽ വെച്ച് ഓൺ ആക്കിയതോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കേസിൽ ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു.
ഇന്നലെ വൈകുന്നേരമാണ് പ്രതി മാളയില്‍ എത്തിയതെന്നാണ് വിവരം. ഒറ്റയ്ക്കാണ് മാളയില്‍ എത്തിയത്. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാളയില്‍ കണ്ടെത്തിയ പോലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തുകയായിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അസം സ്വദേശികളായ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയില്‍ നിന്ന് വിജയകുമാറിന്റെ രേഖകള്‍ കണ്ടെത്തി. തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. 15,000 രൂപയും പ്രതിയെ പിടികൂടുന്ന സമയം കൈവശമുണ്ടായിരുന്നു.
Story Highlights : Kottayam double murder case: CCTV hard disk abandoned by accused found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here