Advertisement

സൂത്രധാരന്‍ സെയ്ഫുള്ള കസൂരി; സംഘത്തില്‍ രണ്ട് പാക് സ്വദേശികള്‍; പഹല്‍ഗാം ഭീകരാക്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

7 days ago
Google News 2 minutes Read
kasuri

പഹല്‍ഗാം ഭീകരാക്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണം നടത്തിയ ഏഴംഗ സംഘത്തിലെ, രണ്ട് ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരെന്നാണ് വിവരം. രണ്ട് പേര്‍ കശ്മീരില്‍ നിന്നുള്ളവരെന്നും തിരിച്ചറിഞ്ഞു. ക്യാമറയുള്ള ഹെല്‍മറ്റ് ധരിച്ചെത്തിയ ഭീകരവാദികള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും വിവരമുണ്ട്.

ആക്രമണത്തിന് പിന്നിലെ മൂന്ന് ഭീകരരുടെ രേഖാചിത്രം എന്‍ഐഎ പുറത്ത് വിട്ടു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് എന്‍ഐഎ സംഘം രേഖാചിത്രം പുറത്ത് വിട്ടത്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

Read Also: പഹൽ​ഗാം ഭീകരാക്രമണം; 3 തീവ്രവാദികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

ബിജ് ബഹാരയിലെ ആദില്‍, ത്രാളിയിലെ ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പഷ്തൂണ്‍ ഭാഷ സംസാരിക്കുന്ന രണ്ട് പേര്‍ സംഘത്തിലുള്ളതായും വിവരമുണ്ട്. പാകിസ്താന്‍ – അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലുള്ളവര്‍ സംസാരിക്കുന്ന ഭാഷയാണിത്. ബൈസരണ്‍ താഴ്വര ഭീകരര്‍ അക്രമത്തിനായി തെരഞ്ഞെടുത്തത് രക്ഷാപ്രവര്‍ത്തകര്‍ പെട്ടന്ന് എത്താതിരിക്കാനെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയാണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

അതേസമയം, ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മലയാളിയായ എന്‍ രാമചന്ദ്രന്‍ അടക്കം 26 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ആഭ്യന്തര മന്ത്രി അമിത് ഷാ മരിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ച ശേഷം ഭീകരക്രമണം നടന്ന ബൈസരന്‍ സന്ദര്‍ശിച്ചു സാഹചര്യങ്ങള്‍ വിലയിരുത്തി.

ആക്രമണത്തിന്റെ ഭീതിയില്‍, നിലവില്‍ ജമ്മു കാശ്മീരില്‍ഉള്ള വിനോദ സഞ്ചരികള്‍ നാടുകളിലേക്ക് മടങ്ങുകയാണ്. കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി നാടുകളില്‍ എത്തിക്കാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഭീകരക്രമണത്തിനെതിരെ ശ്രീനഗറില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി നടന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് ബന്ദ് ആചരിക്കുകയാണ്.

Story Highlights : More details of Pahalgam terror attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here