‘ഏത് സാഹചര്യം നേരിടാന്‍ തയ്യാർ’; സെൻട്രൽ സെക്ടറിൽ വ്യോമസേനയുടെ അഭ്യാസപ്രകടനം

ഇന്ത്യ -പാകിസ്താൻ നയതന്ത്രബന്ധം വഷളാകുന്നതിനിടെ സെൻട്രൽ സെക്ടറിൽ വ്യോമസേനയുടെ അഭ്യാസപ്രകടനം. ആക്രമൺ എന്ന പേരിട്ടിരുക്കുന്ന അഭ്യാസത്തിൽ റഫാൽ യുദ്ധവിമാനങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് സേനാവിഭാഗങ്ങൾ പ്രതിരോധമന്ത്രാലയത്തെ അറിയിച്ചു.
പഞ്ചാബിലെ അംബാലയിലും പശ്ചിമ ബംഗാളിലെ ഹാഷിമാരയിലും ഇന്ത്യൻ വ്യോമസേന രണ്ട് റാഫേൽ സ്ക്വാഡ്രണുകളെ വിന്യസിച്ചിട്ടുണ്ട്. പ്രതിരോധ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഈ അഭ്യാസത്തിൽ ദീർഘദൂര ആക്രമണ ദൗത്യങ്ങളും ശത്രു കേന്ദ്രങ്ങൾക്കെതിരായ സിമുലേറ്റഡ് ആക്രമണങ്ങളും ഉൾപ്പെട്ടിരുന്നു. ആക്രമണം എന്നർത്ഥം വരുന്ന ‘ആക്രമൺ’ എന്ന ഹിന്ദി പദത്തിൽ നിന്നാണ് ഈ അഭ്യാസത്തിന് ഈ പേര് ലഭിച്ചത്.
Read Also: ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം; ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി
വ്യോമസേന പൈലറ്റുമാർക്ക് ഉയർന്ന തീവ്രതയുള്ള സംഘർഷ സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം നൽകുക എന്നതാണ് ഈ അഭ്യാസത്തിന്റെ ലക്ഷ്യം. ഉന്നത വ്യോമസേന പൈലറ്റുമാർ ഈ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
Story Highlights : Indian Air Force conducts large-scale exercise ‘Aakraman’ amid Indo-Pak tensions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here