Advertisement

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

April 24, 2025
Google News 1 minute Read

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. പൊലീസും വനംവകുപ്പും സംഭവസ്ഥലത്തേക്കെത്തുന്നതേയുള്ളൂ. മേപ്പാടി ടൗണിൽ നിന്ന് അരിയും സാധനങ്ങളുമായി ഉന്നതിയിലേക്ക് വരിക ആയിരുന്നു അറുമുഖൻ. എളമ്പളേരി എസ്റ്റേറ്റിൽ തൊഴിലാളി ആയിരുന്നു. പൂളക്കുന്ന് ഉന്നതിയിലാണ് അറുമുഖൻ താമസിക്കുന്നത്. കാട്ടാന ശല്യമുള്ള പ്രദേശമാണിത്. തേയില തോട്ടത്തോട്ട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് കാട്ടാന ആക്രമണം നടന്നത്.

Story Highlights : Man died in wild elephant attack in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here