Advertisement

മാസപ്പടി കേസ് : വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്

7 days ago
2 minutes Read
veena vijayan

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ട്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

വീണ വിജയന്‍ സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയതിന്റെ തെളിവുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചു. സേവന – വേതന വ്യവസ്ഥ സംബന്ധിച്ച് വീണയും കര്‍ത്തയും തമ്മിലുള്ള ഇമെയിലുകള്‍ തട്ടിപ്പിനുള്ള മറ മാത്രമെന്നും പറയുന്നുണ്ട്.

Read Also: പഹല്‍ഗാം ഭീകരാക്രമണം; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനുള്ള അറിയിപ്പ് കൈമാറി

എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള എക്‌സലോജിക്കിന്റെ കടങ്ങള്‍ തീര്‍ക്കുന്നതിനായി സിഎംആര്‍എല്‍ എക്‌സലോജിക്കിന് നല്‍കിയ ഫണ്ടുകള്‍ വഴിതിരിച്ചുവിട്ടു. EICPL-ല്‍ നിന്ന് 50 ലക്ഷം ബാധ്യത സിഎംആര്‍എല്ലിലേക്ക് മാറ്റിയത് പൊതുസ്ഥാപനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കി. വീണയോ എക്‌സലോജിക്കോ CMRL-ന് നിയമാനുസൃതമായ സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു

ഗൂഢാലോചന, തട്ടിപ്പ് മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കല്‍, ബോധപൂര്‍വമായ സാമ്പത്തിക തിരിമറി എന്നിവ വീണാ വിജയനെതിരെ കണ്ടെത്തിയതായി എസ്എഫ്‌ഐഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Story Highlights : Masappadi case: SFIO investigation report says Veena Vijayan played a crucial role

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top