പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട് കേന്ദ്രമന്ത്രിമാർ; പാകിസ്താനെതിരായ നടപടി ലോകരാജ്യങ്ങളോട് വിശദീകരിച്ച് ഇന്ത്യ

പാകിസ്താനെതിരായ നടപടികൾ, വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളുടെ സ്ഥാനപതികളെ വിദേശകാര്യ മന്ത്രാലയം കാര്യങ്ങൾ വിശദീകരിച്ചു. തെരഞ്ഞെടുത്ത രാജ്യങ്ങളുടെ സ്ഥാനപതികളെയാണ് വിവരങ്ങൾ അറിയിച്ചത്. ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കി. പാകിസ്താനെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.
രാഷ്ട്രപതിയെകണ്ട് ആഭ്യന്തര-വിദേശകാര്യമന്ത്രിമാർ സാഹചര്യങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ സ്ഥിതി രാഷ്ട്രപതിയെ ധരിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ വിദേശകാര്യ മന്ത്രി ഡോക്ടർ എസ് ജയശങ്കർ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്. വൈകിട്ട് ആറ് മണിക്കാണ് പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം നടക്കും.
Read Also: 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു; നടപടിയുമായി പാകിസ്താനും
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികൾ കടുപ്പിക്കുകയാണ് ഇന്ത്യ. പാക് പൗരന്മാർക്കുള്ള വിസാ സേവനം നിർത്തി.മെഡിക്കൽ വിസ കാലാവധി അഞ്ചുദിവസത്തിനുള്ളിൽ അസാധുവാകും. പാക് പൗരൻമാർ 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണം. ഇന്ത്യൻ പൗരൻമാൻ ഉടൻ മടങ്ങിയെത്തണമെന്നും കേന്ദ്രസർക്കാർ നിർദേശം നൽകി.
Story Highlights : Pahalgam terrorist attack India explains action against Pakistan to world leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here