നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയ ഇന്ത്യന്‍ നടപടി: അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍

ഇന്ത്യ നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ ഇന്ന് ദേശീയ സുരക്ഷാ സമിതി ചേരും. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അതിനിടെ പ്രകോപന പ്രസ്താവനയുമായി പാക് ഐടി മന്ത്രി അസ്മ സയ്യിദ് ബുഖാരി രംഗത്തെത്തി. അഭിനന്ദന്‍ വര്‍ധമാന്‍ സംഭവം ഓര്‍മിപ്പിച്ച് മന്ത്രി അസ്മ സയ്യിദ്
ബുഖാരി. അന്ന് അഭിനന്ദിനെ ചായ കൊടുത്ത് പറഞ്ഞുവിട്ടു. ഇനിയത് ഉണ്ടാകില്ല. ഇന്ത്യയില്‍ നിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ തയ്യാറെന്നും മന്ത്രി പറഞ്ഞു.
പുറമേ നിന്നുള്ള വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടി വരുമ്പോഴോ കനത്ത തീവ്രവാദ ആക്രമണമുണ്ടാകുമ്പോഴോ മാത്രമാണ് പാകിസ്താന്‍ ദേശീയ സുരക്ഷാ സമിതി അടിയന്തരയോഗം ചേരുന്നത്. യോഗവിവരം ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍ സ്ഥിരീകരിച്ചു.
വിസ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നയതന്ത്രനിയന്ത്രണങ്ങള്‍ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താനില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നച്യ പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്നും ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നുമാണ് കേന്ദ്ര മന്ത്രിസഭാ സമിതി യോഗം നിര്‍ദേശിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നയതന്ത്രബന്ധത്തിന് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിന്ധു നദീജല കരാര്‍ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടക്കുന്നത് പാകിസ്താനെ തെറ്റായി കുറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള, ഇന്ത്യ മുമ്പ് നടത്തിയതുപോലെയുള്ള മറ്റൊരു ഭീരുത്വ ശ്രമമാണെന്ന് അസ്മ ബൊഖാരി പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നീക്കവും ഗുരുതരമായ തെറ്റായിരിക്കുമെന്നും പ്രതിരോധിക്കാന്‍ തങ്ങള്‍ ഏതറ്റം വരെയും പോകുമെന്നും ബൊഖാരി പറഞ്ഞു. വിസ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നയതന്ത്രനിയന്ത്രണങ്ങള്‍ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Story Highlights : Pakistan PM calls emergency meeting after Indian action of restricting diplomatic relations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here