കയ്യിൽ കറുപ്പ് ബാൻഡ് അണിഞ്ഞ് വിശ്വാസികൾ; പഹൽഗാം ഭീകരാക്രമണത്തിൽ ഹൈദരാബാദിലെ മക്കാ മസ്ജിദിൽ പ്രതിഷേധം

കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനെതിരായ പ്രതിഷേധങ്ങൾ വെള്ളിയാഴ്ചയും ഹൈദരാബാദിലും തുടർന്നു. ഭീകരാക്രമണത്തിനെതിരെ പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച (ഏപ്രിൽ 25, 2025) ഹൈദരാബാദിലെ മക്ക മസ്ജിദിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്ത മുസ്ലീങ്ങൾ കറുത്ത ബാൻഡ് ധരിച്ചിരുന്നു.
പ്രാർത്ഥന പൂർത്തിയാക്കിയ ശേഷം, ‘പാകിസ്താൻ മുർദാബാദ്’, ‘ഹിന്ദുസ്ഥാൻ സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അവർ തെരുവിലിറങ്ങി. വ്യാഴാഴ്ച എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി മുസ്ലിങ്ങൾ കറുത്ത ബാൻഡ് ധരിക്കണമെന്ന് ആഹ്വാനം ചെയ്തു. ആ ആഹ്വാനത്തിന് മറുപടിയായി പലരും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
“ജുമാ നമസ്‌കാരം, നിരപരാധികളായ ഇന്ത്യക്കാർക്കെതിരെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിക്കാൻ ദയവായി നിങ്ങളുടെ കൈകളിൽ കറുത്ത ബാൻഡ് ധരിക്കുക,” അദ്ദേഹം വെള്ളിയാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തു.
Story Highlights : muslims in hyderabad wear black armbands to friday prayers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here