Advertisement

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊന്ന് യുവാവ്

4 days ago
Google News 3 minutes Read
young man killed his friend for raping his sister

രാമനാഥപുരത്ത് മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയോട് ലൈംഗികാതിക്രമം നടത്തിയ സുഹൃത്തിനെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചുമൂടി സഹോദരന്‍. പെരിയവാസല്‍ സ്വദേശി നമ്പുരാജനാണ് കൊല്ലപ്പെട്ടത്.പ്രതിയെ സുബ്രഹ്‌മണ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. (young man killed his friend for raping his sister)

നമ്പുരാജിനെ മൂന്നാഴ്ചയായി കാണാനില്ലെന്ന സഹോദരിയുടെ പരാതി അന്വേഷിച്ച പൊലീസ് ചെന്നെത്തിനിന്നത് ഈ വീടിന്റെ പിന്നിലാണ്.പെരിയപള്ളിവാസല്‍ സ്വദേശിയായ നമ്പുരാജും വെണ്‍മണി നഗര്‍ സ്വദേശിയായ യുവാവും സുഹൃത്തുക്കളായിരുന്നു. ഈ വീട്ടില്‍ വെച്ച് ഇവര്‍ ഒരുമിച്ച് മദ്യപിക്കുന്നതും പതിവാണ്. സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ നമ്പുരാജ് കഴിഞ്ഞ മാര്‍ച്ച് മുപ്പതിന് സുഹൃത്തിന്റെ വീട്ടിലെത്തി. എന്നാല്‍ സുഹൃത്ത് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് നമ്പുരാജ് സുഹൃത്തിന്റെ മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയോട് ലൈംഗികാതിക്രമം നടത്തയുകയായിരുന്നു. സഹോദരി വിവരം പറഞ്ഞതിന് പിന്നാലെയാണ് നമ്പുരാജിനെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.

Read Also: പാകിസ്താന്റെ വെള്ളം കുടി മുട്ടുമോ? സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുമ്പോൾ

സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഭിത്തിയില്‍ തലയിടിപ്പിച്ചാണ് നമ്പുരാജിനെ കൊലപ്പെടുത്തിയത്. ശേഷം വീട്ടിന് പിന്‍വശത്ത് കുഴിച്ചുമൂടി. സഹോദരി പോലും കൊലപാതക വിവരം അറിഞ്ഞില്ല. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Story Highlights : young man killed his friend for raping his sister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here