‘ഇത്തരം ഭീകരപ്രവർത്തനം ന്യായീകരിക്കാനാവില്ല’; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഫോണിൽ സംസാരിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഇത്തരം ഇത്തരം ഭീകരപ്രവർത്തനം ന്യായീകരിക്കാനാവില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഭീകരതയ്‌ക്കെതരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കണമെന്ന് ഇരുനേതാക്കളും തീരുമാനിച്ചു. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെയും അവരെ പിന്തുണയ്ക്കുന്നവരെയും നേരിടാനുള്ള ഇന്ത്യൻ ജനതയുടെ ദൃഢനിശ്ചയവും രോഷവും ദുഃഖവും പ്രധാനമന്ത്രി പങ്കുവെച്ചു. ബന്ദർ അബ്ബാസിലുണ്ടായ സ്ഫോടനത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
Read Also: ബന്ദർ അബ്ബാസ് തുറമുഖത്ത് വൻ സ്ഫോടനം, 5 പേർ മരിച്ചു; 562 പേർക്ക് പരുക്ക്
അതേസമയം കഴിഞ്ഞദിവസം കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ച്ചി അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നായിരുന്നു മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ച്ചിയുടെ പ്രതികരണം. എക്സിലൂടെയായിരുന്നു പ്രതികരണം.
ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരൻ പുൽമേടിൽ 26 നിരപരാധികളെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട 2019 ലെ പുൽവാമ ആക്രമണത്തിനുശേഷം ഉണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് പഹൽഗാമിൽ ഉണ്ടായത്.
Story Highlights : Iran President condemns Pahalgam attack in call with PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here