Advertisement

മനോജ്‌ എബ്രഹാമിനെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു

7 days ago
Google News 2 minutes Read
manoj abraham

മനോജ്‌ എബ്രഹാം ഐപിഎസ് ഇനി ഫയർഫോഴ്സ് മേധാവിയാകും. DGP യായി സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 30 ന് പത്മകുമാർ ഐപിഎസ് വിരമിക്കുന്നതിനെ തുടർന്നുണ്ടാകുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാം എത്തുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവിൽ ക്രമസമാധാന ചുമതലയുള്ള ADGP ആയിരുന്നു മനോജ്‌ എബ്രഹാം. മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേല്‍ക്കും.1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ്‌ എബ്രഹാം.

Story Highlights : Manoj Abraham appointed as Fire Force Chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here