കശ്മീർ ഭീകരാക്രമണം: വെല്ലുവിളി മാത്രമേ നടക്കുന്നുള്ളൂ, ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല; സുരക്ഷാ വീഴ്ചയെന്ന് ജി സുധാകരൻ

കശ്മീർ ഭീകരാക്രമണം സുരക്ഷാ വീഴ്ചയെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. വെല്ലുവിളി മാത്രമേ നടക്കുന്നുള്ളൂ. ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. മരിച്ചവരുടെ വീടുകളിലെത്തുന്ന രാഷ്ട്രീയക്കാരുടെ പെരുമാറ്റത്തെയും അദ്ദേഹം വിമർശിച്ചു. പത്രത്തിൽ പടം വരാൻ വേണ്ടിയാണ് ശ്രമിക്കുന്നത്. ഇതിനപ്പുറം ഒരു കാഴ്ചപ്പാടില്ല. ആരെയും വ്യക്തിപരമായി പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരായ പരാതിയിൽ പൊലീസ് നടപടി ഉണ്ടായില്ല. പരാതി പുന്നപ്ര പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. എന്ത് ചെയ്തെന്ന് പോലും അറിയിച്ചില്ല. മാപ്പ് പറഞ്ഞെന്നാണ് പൊലീസ് പറഞ്ഞത്. അതിന്റെ കോപ്പി പോലുമില്ല.
ആർക്കും എന്തും പറയാവുന്ന സാഹചര്യം. എന്ത് തോന്നിവാസം കാണിച്ചാലും കയ്യും വീശി നടക്കാം. ജനപ്രതിനിധികൾക്ക് 50% വോട്ട് വേണം. പകുതിയാളുകളുടെയെങ്കിലും പിന്തുണ വേണമെന്ന് പറയാത്തതാണ് വീഴ്ച. പരിഷ്കൃത രാജ്യങ്ങളെപ്പോലെ 51% വോട്ട് കിട്ടിയാലെ ജയിക്കുമെന്ന ഭേദഗതി കൊണ്ടുവരണം;
ജഡ്ജിമാരെ തിരഞ്ഞെടുക്കേണ്ടത് ജനങ്ങൾ. ഹൈക്കോടതി ജഡ്ജിമാരെ സംസ്ഥാനത്തെ ജനങ്ങൾ തിരഞ്ഞെടുക്കണം. സുപ്രീംകോടതി ജഡ്ജിമാരെ രാജ്യത്തെ ജനങ്ങൾ ഒന്നാകെ തിരഞ്ഞെടുക്കണം. ഇതിൽ നിയമഭേദഗതി വരണം. ഗവൺമെന്റിനെ തിരഞ്ഞെടുക്കാമെങ്കിൽ ഇവരെയും തെരഞ്ഞെടുക്കാമല്ലോ എന്നും സുധാകരൻ ചോദിച്ചു.
Story Highlights : G Sudhakaran against pahalgam attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here