ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്നു ;’മൂൺ വാക്ക്’ മേയിൽ തീയറ്ററുകളിൽ

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്നു. ഇരുവരും ഒരു വീഡിയോയിലൂടെയാണ് ഈ ഒത്തുചേരൽ പ്രഖ്യാപിച്ചത്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘മൂൺ വാക്ക്’. ചിത്രത്തിന്റെ പേരു പോലെ തന്നെ ഇത് (‘മൂൺ വാക്ക്’) സിനിമാ മേഖലയിലേക്കുള്ള ഒരു പുതിയ കൂടിച്ചേരലിന്റെ നടത്തം കൂടിയാണ്.
Read Also: ‘നജസ്സി’ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ; പ്രകാശനം നടത്തി നായക്കുട്ടികൾ
ഒരുകൂട്ടം ഡാൻസ് പ്രേമികളുടെ കഥ പറയുന്ന ചിത്രം മേയ് മാസം റിലീസിന് എത്തും. അങ്കമാലി ഡയറീസിന് ശേഷം നൂറിലധികം പുതുമുഖ താരങ്ങളെ അണിനിരത്തിയാണ് ‘ മൂൺ വാക്ക്’ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഊർജ്ജസ്വലരായ പുതുമുഖങ്ങളെ സിനിമയുടെ മുന്നിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ കൂടിച്ചേരലിൽ ഉണ്ട്.
1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം.ഡാൻസിനെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെയുടെ ആദ്യ സിനിമകൂടിയാണ് “മൂൺ വാക്ക്”.സൗഹൃദവും, പ്രണയവും, പകയും, വേദനയും, സന്തോഷവും ഈ കഥയിൽ ഉൾച്ചേരുന്നു. ശ്രീജിത്ത് മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ.ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Story Highlights : Lijo Jose Pellissery and Listin Stephen announced new project titled ‘Moonwalk’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here