Advertisement

കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ സംഭവം: സമീര്‍ താഹിറിനെ ഉടന്‍ വിളിപ്പിക്കുമെന്ന് എക്‌സൈസ്

3 days ago
2 minutes Read
sameer thahir

കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ എക്‌സൈസ്. സമീറിന് നോട്ടീസ് നല്‍കി വിളിപ്പിക്കും. സംവിധായകനും ക്യാമറാമാനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസില്‍ സമീര്‍ താഹിറിനെ വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

സമീര്‍ താഹിറിനെ ഉടന്‍ വിളിപ്പിക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എം മജു പറഞ്ഞു. ഉപയോഗിക്കാനുള്ള ഇടം നല്‍കുന്നതും കുറ്റമെന്നും പരിശോധിച്ച ശേഷം നടപടിയെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ ഗ്രാന്റ് ബെയില്‍ പരിശോധന നടത്തിയതെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ പറഞ്ഞു. 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നു. ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. സമീര്‍ താഹീറിനെ ഉടന്‍ വിളിപ്പിക്കും. പ്രതിച്ചേര്‍ക്കുന്ന കാര്യത്തില്‍ ചോദ്യം ചെയ്തതിന് ശേഷം തീരുമാനം. എല്ലാ സിനിമാക്കാരും ലഹരി ഉപയോഗിക്കുന്നവര്‍ അല്ല. സിനിമ ലോക്കഷനില്‍ പരിശോധന നടത്തുന്നതില്‍ വെല്ലുവിളികള്‍ ഇല്ല – അദ്ദേഹം വ്യക്തമാക്കി.

Story Highlights : Malayalam film directors held with ganja; Excise to question cinematographer Sameer Thahir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top