കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. തടവുകരായ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
അടിപിടി കേസുകളിലെ പ്രതികളിൽ നിന്നാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയത്. മൊബൈൽ ഫോൺ, എയർപോഡ്, യുഎസ്ബി കേബിൾ, സിം, തുടങ്ങിയവയാണ് കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്.
കണ്ണൂർ സെൻട്രൽ ജയിലിൽ ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ജയിലിനുള്ളില്‍വെച്ച് കണ്ടെടുത്തത്.
Story Highlights : Phones and Electronic Devices Seized prisoners at Kannur Central Jail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here