ജമ്മുകശ്മീരിലെ കിഷ്ത്വർ ജില്ലയിൽ പോലീസിന്റെ സുപ്രധാന ഉത്തരവ്: ‘സൈനിക യൂണിഫോം സംഭരിക്കുന്നതും വിൽക്കുന്നതും നിരോധിച്ചു’

സൈനിക യൂണിഫോമുകളും സമാനമായ വസ്ത്രങ്ങളും തയ്ക്കുന്നതും വിൽക്കുന്നതും ജമുകശ്മീരിലെ കിഷ്ത്വർ ജില്ലയിൽ നിരോധിച്ചു. ദേശവിരുദ്ധ ശക്തികൾ ഇത്തരം യൂണിഫോമുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം. ജമ്മുകശ്മീർ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് കുമാർ ശവാൻ ആണ് ഉത്തരവിട്ടത്.
ഇത്തരം വസ്ത്രങ്ങൾ ശേഖരിക്കുകയും സംഭരിക്കുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും കടകളും, തങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇവ സംബന്ധിച്ച കൃത്യമായ രജിസ്റ്റർ എല്ലാ കച്ചവടക്കാരും സൂക്ഷിക്കണം. ഏതുസമയത്ത് അന്വേഷണം ഉദ്യോഗസ്ഥർ കടയിൽ എത്തിയാലും ഈ രജിസ്റ്റർ കൃത്യമായി സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, തഹസിൽദാർ, ഒന്നാം ക്ലാസ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരോ ഇവർക്ക് മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കും ഈ രജിസ്റ്ററുകൾ പരിശോധിക്കാൻ അധികാരമുണ്ട്. ഈ ഉത്തരവിനെ എതിർക്കുന്ന ആർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : Prohibition on sale, stitching and storage of army uniforms in J-K’s Kishtwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here