Advertisement

‘കശ്മീർ ഇന്ത്യയുടേതാണ്, പാകിസ്താന് സ്വന്തം കാര്യം പോലും നോക്കാനറിയില്ല’: പഹൽഗാം ആക്രമണത്തിൽ വിജയ് ദേവരകൊണ്ട

3 days ago
Google News 1 minute Read

പഹൽഗാം ആക്രമണത്തിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. കശ്മീർ ഇന്ത്യയുടേതാണ്, പാകിസ്താന് സ്വന്തം കാര്യം പോലും നോക്കാനറിയില്ലെന്നും താരം വിമർശിച്ചു. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഈ സമയത്ത് ഇന്ത്യക്കാർ ഐക്യത്തോടെ തുടരണമെന്നും പരസ്പരം സ്നേഹിക്കുകയും പ്രതിസന്ധികൾ ഒരുമിച്ച് തരണം ചെയ്യുകയും വേണമെന്നും താരം പറഞ്ഞു. കശ്മീരികൾ നമ്മുടേതാണ്. രണ്ട് വർഷം മുമ്പ്, ഞാൻ ഖുശി സിനിമയുടെ ഷൂട്ടിങ്ങിനായി കശ്മീരിൽ പോയിരുന്നു. പ്രദേശവാസികളുമായി എനിക്ക് നല്ല ഓർമ്മകളുണ്ട്. ഭീകരവാദത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളണം. ഭീകരതയെ തടയുന്നതിൽ വിദ്യാഭ്യാസത്തിന് പ്രധാനപങ്കുണ്ടന്നും താരം പറഞ്ഞു.

ശരിയായ വൈദ്യുതിയും വെള്ളവും പോലും ലഭിക്കാതെ പാക് പൗരന്മാർ ബുദ്ധിമുട്ടുന്നു. സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും പാകിസ്താന് കഴിയുന്നില്ല, പിന്നെ അവർക്കിവിടെ എന്താണ് ചെയ്യാനുള്ളത്. പാകിസ്താനികൾ തന്നെ സ്വന്തം സർക്കാരിന്റെ നയങ്ങളിൽ മടുത്തിരിക്കുകയാണ്. ഇന്ത്യ പാകിസ്താനെ ആക്രമിക്കേണ്ട ആവശ്യമില്ല, ഇത് തുടർന്നാൽ പാക് പൗരന്മാർ തന്നെ അത് ചെയ്തുകൊള്ളുമെന്നും വിജയ് പറഞ്ഞു.

Story Highlights : vijay devarakonda against pahalgam attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here