Advertisement

‘കുറ്റബോധത്താൽ കുനിഞ്ഞ ശിരസുമായി വേണം സർക്കാർ ചടങ്ങിന് പോകാൻ, ഉമ്മൻചാണ്ടിയുടെ ഓർമ്മകളാണ് വിഴിഞ്ഞത്ത്’: എം വിൻസെൻ്റ് എംഎൽഎ

1 day ago
2 minutes Read

വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് പങ്കെടുക്കേണ്ട എന്ന് തീരുമാനം സങ്കുചിതമായ രാഷ്ട്രീയമെന്ന് കോവളം എംഎൽഎ എം വിൻസെൻ്റ്. എഗ്രിമെൻ്റ് ഒപ്പിടും മുൻപ് ഉമ്മൻചാണ്ടി സർക്കാർ സർവകക്ഷി യോഗം വിളിച്ചു. തുറമുഖത്തെ തുറന്നു എതിർത്തതാണ് അന്നത്തെ പ്രതിപക്ഷം. എന്നിട്ടും അന്ന് ശിലാസ്ഥാപന ചടങ്ങിലും പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു. അതാണ് രണ്ടു സമീപനം.

വികസനത്തിൻ്റെ കാര്യത്തിൽ ഇരട്ടത്താപ്പ്. ജനാധിപത്യ വിരുദ്ധമായ നടപടി. ബാലിശമായ ന്യായമാണ് പറയുന്നത്. ഇടതുമുന്നണിയുടെ വാർഷിക പരിപാടി എന്നാണ് മന്ത്രി പറയുന്നത്. ഇടതുമുന്നണിയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണോ പ്രധാനമന്ത്രി വരുന്നത്.

ഇന്ത്യയിലെ ഒരു പ്രതിപക്ഷ കക്ഷിയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി വരുന്നതെങ്കിൽ അതിൻ്റെ നിലപാട് ബിജെപി നേതൃത്വം വ്യക്തമാക്കണം. അങ്ങനെ സമ്മതിച്ചാൽ തങ്ങൾക്ക് എതിർപ്പില്ലെന്നും എം വിൻസെന്റ് വിമർശിച്ചു.

ഇടതുമുന്നണിയുടെ വാർഷികാർഷക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഇവരുടെ നേട്ടം. വാർഷികാഘോഷ പരിപാടി എന്ന് കള്ളം പറഞ്ഞ മന്ത്രി വാക്ക് തിരുത്തണം. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതും തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2021ൽ സംസ്ഥാന സർക്കാർ റെയിൽ കണക്ടിവിടി പൂർത്തിയാക്കേണ്ടതാണ്. കരാർ പ്രകാരം സംസ്ഥാന സർക്കാരിന്റെ ചുമതലയായിരുന്നു അത്. ഡിപിആർ അനുമതി പോലും നൽകുന്നത് ഇപ്പോഴാണ്. നിർമ്മാണം പോലും തുടങ്ങാൻ കഴിയാത്തത് സർക്കാരിന്റെ പരാജയം. റോഡ് കണക്ടിവിടിയും എങ്ങുമെത്തിയില്ല.

ഇത്രയും വലിയ കണ്ടെയ്നറുകൾ സർവീസ് റോഡ് വഴി കടത്തിവിടുന്നു. എന്തൊരു നാണക്കേടാണത്. കുറ്റബോധത്താൽ കുനിഞ്ഞ ശിരസുമായി വേണം സർക്കാർ ചടങ്ങിന് പോകാൻ. ഉദ്ഘാടന ചടങ്ങിന് വികാര വായ്പോടെയാണ് തങ്ങൾ പങ്കെടുക്കുന്നത്.

ഉമ്മൻചാണ്ടിയുടെ ഓർമ്മകളാണ് അവിടെ. വി. എൻ വാസവൻ പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കത്ത് പുറത്ത് വിടണം. വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണോ ക്ഷണം എന്ന് കത്തിൽ ഉണ്ടോ എന്ന് അറിയണം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കണം.

മുഖ്യമന്ത്രിയുടെ കുടുംബം കോൺഫറൻസിൽ പങ്കെടുത്തത് അനുചിതമായി പോയി. വിഴിഞ്ഞത്ത് പോയാൽ ആരും വിസ്മയിച്ചു പോകും. അത് ചെയ്തത് കരാർ ഒപ്പിട്ട കമ്പനിയാണ്. ആ കരാർ ഒപ്പിട്ടത് യുഡിഎഫ് ആണ്. അതേസമയം വിഴിഞ്ഞം കമ്മീഷനിംങ്ങിൽ എം.വിൻസെൻ്റ് എം.എൽ.എ, ശശി തരൂർ എം.പി എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.

Story Highlights : m vincent mla against kerala govt on vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top