‘വേടൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്; പുലിപ്പല്ല് ഹൈദരാബാദിലേക്ക് പരിശോധനക്ക് അയക്കും’; കോടനാട് റേഞ്ച് ഓഫിസർ

റാപ്പർ വേടന്റെ മാലയിലെ പല്ല് പുലിപ്പല്ല് തന്നെ എന്ന് പ്രാഥമിക നിഗമനമെന്ന് കോടനാട് റേഞ്ച് ഓഫിസർ ആർ അധീഷ്. വിശദമായ പരിശോധനയ്ക്ക് ഹൈദരാബാദിൽ അയക്കും. വേടൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. മൃഗ വേട്ട ചുമത്തി. മൂന്ന് മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി.
പുലി പല്ല് കൈമാറിയത് 2024 ജൂലൈയിലാണ്. അന്വേഷണം പുലിപ്പല്ല് രഞ്ജിത്ത് കുമ്പിടിയിലേക്ക് നടത്തും. ഇയാളെ ബന്ധപെടാൻ സാധിച്ചിട്ടില്ല. വേടന്റെ ഇൻസ്റ്റാഗ്രാം സുഹൃത്താണ് രഞ്ജിത്ത്. യുകെ- ഫ്രാൻസ് കേന്ദ്രികച്ച് പ്രവർത്തിക്കുന്നയാളാണ് രഞ്ജിത്തെന്ന് കോടനാട് റേഞ്ച് ഓഫിസർ പറഞ്ഞു. വേടനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങും. ഫ്ലാറ്റിലും, തൃശൂരിലെ ജ്വലറിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് റേഞ്ച് ഓഫിസർ ആർ അധീഷ് വ്യക്തമാക്കി.
Read Also: മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്
വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു.
Story Highlights : Range officer says preliminary conclusion that the tooth in Vedan’s necklace is leopard tooth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here