ഇന്ത്യൻ വ്യോമാതിർത്തി അടച്ചു; പാക് വിമാനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി

വ്യോമാതിർത്തി അടച്ച് ഇന്ത്യ. പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിർത്തി അടക്കാനുള്ള തിരുമാനത്തിലേക്ക് ഇന്ത്യ കടന്നത്. പാകിസ്താന് ഇന്ത്യൻ വ്യോമാതിർത്തി ഇനി തുറന്നുനൽകില്ല.
Read Also: പ്രകോപന നീക്കങ്ങളുമായി പാകിസ്താൻ; മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചു
പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരരുടെ വെടിയേറ്റ് മരിച്ച ദാരുണമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനിടയിലാണ് ഈ നീക്കം. അതേസമയം ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താൻ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്ലൈ സോൺ ‘ പ്രഖ്യാപിച്ചു. മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി നോട്ടീസ് നൽകി. നിയുക്ത വ്യോമാതിർത്തിയിൽ ഒരു വിമാനവും പറക്കാൻ അനുവദിക്കില്ല.ഇന്ന് ചേർന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണിത്.
Story Highlights : India closed airspace to Pakistani carriers amid rising tensions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here