Advertisement

‘മുൻ വിസിയുടെ കാലത്ത് എല്ലാം നന്നായി നടന്നിരുന്നു’; സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങളിൽ വിസിയെ കുറ്റപ്പെടുത്തി മന്ത്രി ആർ ബിന്ദു

23 hours ago
Google News 2 minutes Read
r bindu

സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കേണ്ടത് വൈസ് ചാൻസലറെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മുൻ വിസിയുടെ കാലത്ത് പരീക്ഷാ നടത്തിപ്പ് സർവകലാശാലയിൽ നന്നായി നടന്നിരുന്നു. സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി ആർ.ബിന്ദു ട്വൻറി ഫോറിനോട് പറഞ്ഞു. വി സിയും സർക്കാരും തമ്മിലുളള പോര് മൂലം പരീക്ഷാ നടത്തിപ്പ് അടക്കം താറുമാറയെന്ന ട്വന്റി ഫോർ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 24 EXCLUSIVE.

ഡോ സജി ഗോപിനാഥ് വൈസ് ചാൻസലർ ആയിരുന്നകാലത്ത് ഏറ്റവും നല്ല രീതിയിൽ സാങ്കേതിക സർവകലാശാല പ്രവർത്തിച്ചിരുന്ന സുവർണകാലഘട്ടമുണ്ടായിരുന്നു. അതിന് ശേഷം സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ നിയമിതനായിരിക്കുന്ന വിസിക്ക് ഉത്തരവാദിത്വമുണ്ട്. അത് പരിശോധിക്കുകയാണ്. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ്
വിതരണത്തിലും ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിശോധിച്ച് ഇടപെടാനാണ് സർക്കാരിൻെറ നീക്കം മന്ത്രി വ്യക്തമാക്കി.

അതേസമയം, വൈസ് ചാൻസലറും സിൻഡിക്കേറ്റും തമ്മിലുളള പോരിൽ സാങ്കേതിക സർവകലാശാല നേരിടുന്ന പ്രതിസന്ധിയിൽ സർക്കാർ സിൻഡിക്കേറ്റിനൊപ്പമാണ്. സർവകലാശാലയിലെ ഭരണസ്തംഭനം ഒഴിവാക്കുന്നതിനായി സിൻഡിക്കേറ്റ് പുനസംഘടനയും വൈകാതെ നടത്തിയേക്കും.

Story Highlights : Minister R Bindu blames former VC for problems at Technical University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here