മംഗളൂരുവിലെ ആള്‍ക്കൂട്ട ആക്രമണം: മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി

കര്‍ണാടകയിലെ മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി. പ്രതികളെ പിടികൂടുന്നതിലടക്കം വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ കൊലപാതകത്തില്‍ പൊലീസിന് അടിമുടി വീഴ്ചയുണ്ടായതായാണ് എസ്പി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. മംഗളുരു റൂറല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ കെ ആര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര പി, കോണ്‍സ്റ്റബിള്‍ യല്ലാലിംഗ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്താന്‍ വൈകി. സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കി കൃത്യസമയത്ത് മേലുദ്യോഗസ്ഥരെ വിവരമറിയിച്ചില്ല.ആക്രമണം നടന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതികളില്‍ ചിലരെയെങ്കിലും പിടികൂടിയത്.
ഇതിനോടകം ഒന്നാം പ്രതി ഉള്‍പ്പടെ രക്ഷപെട്ടിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കുന്നതിലും വീഴ്ചയുണ്ടായി. അന്വേഷണം ഇപ്പോള്‍ കൃത്യമായാണ് നടക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച യദാര്‍ത്ഥ കാരണം പൊലീസ് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
Story Highlights : Mob attack in Mangaluru: Action taken against three policemen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here