വിവാദം ഉണ്ടായതുകൊണ്ട് വിഴിഞ്ഞത്ത് ഇടതുപക്ഷത്തിന്റെ റോള്‍ എന്താണെന്ന് മനസിലായി: മന്ത്രി മുഹമ്മദ് റിയാസ്

വിഴിഞ്ഞത്ത് ഉദ്ഘാടന വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന് ഇരിപ്പിടം നല്‍കിയ സംഭവത്തില്‍ വിമര്‍ശനം തുടര്‍ന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രിയുടെ ഓഫീസ് ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിച്ചുവെന്നാണ് മന്ത്രി റിയാസിന്റെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റേത് രാഷ്ട്രീയ അല്പത്തരമാണ്. വിവാദം ഉണ്ടായതുകൊണ്ട് വിഴിഞ്ഞത്ത് ഇടതുപക്ഷത്തിന്റെ റോള്‍ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാന പങ്ക് കേന്ദ്രത്തിന്റേതല്ല സംസ്ഥാന സര്‍ക്കാറിന്റേതാണെന്നും മനസിലായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (minister Muhammad Riyas slams Rajeev Chandrasekhar)
കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് മന്ത്രി മറുപടി പറഞ്ഞത്. എന്ത് കിട്ടിയാലും സര്‍ക്കാരിനെതിരെ പറയുകയാണ് കോണ്‍ഗ്രസിന്റെ രീതിയെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
രാജീവ് ചന്ദ്രശേഖര്‍ വേദിയിലിരുന്നതിനെ രൂക്ഷമായി പരിഹസിച്ച് മന്ത്രി റിയാസ് ഫേസ്ബുക്കിലും പോസ്റ്റിട്ടിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് ‘ഞങ്ങള്‍ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ വേദിയിലും’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ഫേസ്ബുക്കില്‍ പരിഹാസമുന്നയിച്ചത്. എം വി ഗോവിന്ദന്‍, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് മന്ത്രി പോസ്റ്റ് ചെയ്തിരുന്നത്.
Story Highlights : minister Muhammad Riyas slams Rajeev Chandrasekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here