Advertisement

പാകിസ്താനില്‍ ആഭ്യന്തര കലാപം; മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബലൂച് വിമതര്‍

11 hours ago
Google News 1 minute Read
BLA Attack Pakistan Army

പാകിസ്താനില്‍ ആഭ്യന്തര കലാപം. കലാത് ജില്ലയിലെ മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ആയുധധാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കി. പാകിസ്താന്‍ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്.

ആയുധമേന്തിയ ബലൂച് വിമതര്‍ കൂടുതല്‍ നഗരങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച തന്നെ ബചൂച് ലിബറേഷന്‍ ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക് സൈനികര്‍ സഞ്ചരിച്ച ഒരു ട്രെയിന്‍ റാഞ്ചലുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലാണ് വലിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ബലൂച് വിമതരുടെ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: വിവാദം ഉണ്ടായതുകൊണ്ട് വിഴിഞ്ഞത്ത് ഇടതുപക്ഷത്തിന്റെ റോള്‍ എന്താണെന്ന് മനസിലായി: മന്ത്രി മുഹമ്മദ് റിയാസ്

അതിനിടെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. ഉറി, അഖ്‌നൂര്‍ , കുപ്വാര എന്നിവിടങ്ങളില്‍ നിയന്ത്രണ രേഖക്ക് സമീപം പാക് സൈന്യം വെടിവച്ചു. ഇതിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് ബന്ധം വഷളായതോടെ സര്‍ക്കാര്‍ പാക് രാഷ്ട്രീയ നേതാക്കളുടേയും കായിക താരങ്ങളുടേയും മറ്റും എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. പാകിസ്താന് ഐഎംഎഫ് സാമ്പത്തിക സഹായം ലഭ്യമാകുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള കടുത്ത സാമ്പത്തിക നടപടികളിലേക്കും ഇന്ത്യ കടക്കുകയാണ്.

Story Highlights : BLA Attack Pakistan Army

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here