Advertisement

‘വിഴിഞ്ഞം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, ആശാ വർക്കർമാർക്ക് 100 രൂപ കൊടുക്കാൻ സർക്കാരിനാവുന്നില്ല’ : രാജീവ് ചന്ദ്രശേഖർ

May 3, 2025
Google News 1 minute Read
Case against Union Minister Rajeev Chandrasekhar in his hate remarks

വിഴിഞ്ഞം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആശാ വർക്കർമാർക്ക് 100 രൂപ കൊടുക്കാൻ ഈ സർക്കാരിനാവുന്നില്ല.9 വർഷമായി സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ല. അച്ഛന്റെ പേരിൽ ഒന്നും ചെയ്യാത്ത മകളുടെ കമ്പനിയിൽ പലരും പണം കൊടുക്കുന്നു.കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും രണ്ട് രാജവംശങ്ങൾ. അഴിമതി കൊണ്ട് നിറഞ്ഞ രണ്ട് രാജവംശങ്ങൾ.

കുടുംബാധിപത്യം നിലനിർത്തുന്ന രണ്ട് രാജവംശങ്ങൾ. കേരളത്തിലെ ക്യാമ്പസുകളിൽ ലഹരിയും റാഗിങ്ങും. സീറ്റുകൾ വ്യാപകമായി ഒഴിഞ്ഞു കിടക്കുന്നു. പാകിസ്താൻ ഭീകരവാദി മതം ചോദിച്ച് കൊന്നുവെന്നു പറഞ്ഞാൽ പറയുന്ന ആൾ എങ്ങനെ വർഗീയ വാദി ആകും. മുനമ്പത്ത് 610 കുടുംബങ്ങൾ 35 കൊല്ലമായി കഷ്ടപ്പെടുന്നു. എന്നിട്ടും കോൺഗ്രസ് വഖഫ് ബില്ലിനെ എതിർത്തു. കോൺഗ്രസ് മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസും ഇടതുപക്ഷവും പ്രീണന നയം കളിക്കുന്നു.പി എം ആവാസ് യോജനയിലെ ഒരു വീടും കമ്മ്യൂണിസ്റ്റ് വോട്ട് ബാങ്കിന് കൊടുക്കാൻ പാടില്ല.പ്രധാനമന്ത്രി പറഞ്ഞപോലെ ചിലർക്ക് വിഴിഞ്ഞത്തെ കണ്ടതിന് ശേഷം ഉറക്കമില്ല. അവർ ഉറങ്ങാതെ ട്രോളുകയാണ്. ഞാൻ നേതാവാകാനല്ല വന്നത്.ബിജെപിക്ക് വേണ്ടി പരിശ്രമിക്കുന്നവരെ നേതാക്കളാക്കാനാണ്.

എനിക്ക് ആരെയും തെറി പറയണമെന്നില്ല. എനിക്ക് മുണ്ടുടുക്കാൻ അറിയില്ല മലയാളം പറയാൻ അറിയില്ല. എനിക്ക് വിവാദങ്ങളിൽ താൽപര്യവും ഇല്ല. തൊഴിലില്ലാത്തവർക്ക് ഇപ്പോൾ ട്രോൾ ഇറക്കാനുള്ള തൊഴിൽ കൊടുത്തിരിക്കുകയാണ് അവർ. അത് നടക്കട്ടെ അവർക്കതല്ലേ അറിയൂവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

Story Highlights : Rajeev Chandrasekhar on vizhinjam commisioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here