Advertisement

പ്രസിദ്ധ് കൃഷ്ണയുടെ യോര്‍ക്കര്‍ അഭിഷേകിന്റെ പാഡില്‍ തട്ടിയെന്ന് ശുഭ്മാന്‍ ഗില്‍; അമ്പയര്‍മാരോട് തര്‍ക്കിക്കുന്ന ഗില്ലിനെ ആശ്വാസിപ്പിച്ച് അഭിഷേക്

1 day ago
Google News 2 minutes Read
Shubman Gill

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്യന്തം ആവേശംമുറ്റിനിന്ന മത്സരങ്ങളിലൊന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഇന്നലെ നടന്ന പോരാട്ടം. ഈ മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ല് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരുമായി തര്‍ക്കിച്ചത് എന്തിനാണെന്ന് മനസിലായിരുന്നില്ലെങ്കിലും അത് ക്രീസില്‍ അടിച്ചു കസറി നിന്ന അഭിഷേക്ശര്‍മ്മക്കെതിരായി ഗുജറാത്ത് എടുത്ത വിക്കറ്റ് റിവ്യൂവിനെ തുടര്‍ന്നായിരുന്നുവെന്ന വിവരങ്ങള്‍ പിന്നീടാണ് മനസിലായത്. 14-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ യോര്‍ക്കര്‍ അഭിഷേക് ശര്‍മ്മയുടെ പാഡില്‍ കൃത്യമായി തട്ടിയെന്ന ധാരണയിലായിരുന്നു ശുഭ്മാന്‍ ഗില്ല് അടക്കമുള്ള ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍. അതിനാല്‍ തന്നെ ഡിആര്‍എസ് കോള്‍ എടുക്കാന്‍ ഒട്ടും താമസവും വന്നില്ല. എന്നാല്‍ ഫലം ഗുജറാത്തിന് അനുകൂലമായിരുന്നില്ല. ഇതോടെയാണ് ശുഭ്മാന്‍ ഗില്‍ അതൃപ്തനായി ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. അമ്പയര്‍മാര്‍ അവരുടെ ന്യായങ്ങള്‍ ഗില്ലിനോട് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും താരത്തിന് അത് വിശ്വാസയോഗ്യമായിരുന്നില്ല. ഗില്ലും അമ്പയര്‍മാരും തമ്മിലുള്ള വാഗ്വാദത്തിനിടെ അഭിഷേക് ശര്‍മ്മ എത്തി ശുഭ്മാന്‍ ഗില്ലിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശ്വജ്ജലമായ മത്സരത്തില്‍ 38 റണ്‍സിനാണ് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.

Story Highlights: Shubman Gill fumes at the Umpires after DRS call

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here