Advertisement

‘തട്ടിപ്പിൽ നേരിട്ട് ബന്ധമില്ല’; ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ KN ആനന്ദകുമാർ സുപ്രീംകോടതിയിൽ

17 hours ago
Google News 2 minutes Read

പാതി വില തട്ടിപ്പ് കേസിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സായിഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ സുപ്രീംകോടതിയിൽ. തട്ടിപ്പിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്നാണ് വാദം. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിഗണിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളിയത്.

ആരോഗ്യസ്ഥതി അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിലും ആനന്ദകുമാർ ഹർജി സമർപ്പിച്ചിരിക്കുന്നത്.

Read Also: തൃശൂർ പൂരം കലക്കൽ ; അന്വേഷണത്തിൽ നല്ല തൃപ്തി, മൊഴി കൊടുത്തത് മറച്ച് വെക്കേണ്ടതില്ല, മന്ത്രി കെ രാജൻ

നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു. 10 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ആനന്ദ് കുമാറിന് ആകെ രണ്ട് കേസുകളിൽ മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തുടനീളം 65 സീടുകളിലായി 153 എജിഒകളാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. മുവാറ്റുപുഴയിൽ മാത്രം 1853 പരാതിക്കാരുണ്ട്.

Story Highlights : KN Anandakumar moves Supreme Court against High Court order denying bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here