Advertisement

‘കഴിഞ്ഞ വർഷത്തെ ദൗർഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചു; ഇത്തവണ കുറ്റമറ്റ രീതിയിൽ പൂരം നടക്കും’; സുരേഷ് ഗോപി

4 hours ago
Google News 2 minutes Read

ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കഴിഞ്ഞ വർഷത്തെ ദൗർഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചു. കഴിഞ്ഞ പൂരം എങ്ങനെ ആയിരുന്നു എന്ന് ഇപ്പോൾ ചിന്തിക്കേണ്ടെന്ന് അദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു. ജനങ്ങൾക്ക് തൃപ്തി കുറയാൻ പാടില്ലെന്ന് സുരേഷ് ​ഗോപി അഭിപ്രായപ്പെട്ടു.

പുതിയ അവസ്ഥകളുടെ പശ്ചാതലത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കും. മന്ത്രിമാർ പറഞ്ഞ കാര്യങ്ങൾ ബോധ്യപ്പെട്ടു. അവലോകനയോഗം തൃപ്തികരമാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. പൂരം നന്നായി നടക്കണം. ചില മാറ്റങ്ങൾ വരു വർഷങ്ങളിൽ ഉണ്ടാകും. വെടിക്കെട്ട് കാണുന്നത് പൂർണമായി സ്വരാജ് റൗണ്ടിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് അമിത് ഷാ അറിയിച്ചത്. ഇതിനുള്ള നിർദേശം ജില്ലാ ഭരണകൂടത്തിന് നൽകാമെന്നായിരുന്നു തീരുമാനം. അന്ന് വെടിക്കെട്ടിൽ 18 മരിച്ചത്. അപ്പോഴേക്കും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു.

Read Also: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; എ.ഡി.ജി.പി M.R.അജിത്കുമാറിനെതിരെ മന്ത്രി കെ.രാജൻറെ മൊഴി

അതേസമയം തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. വൈകുന്നേരം ഏഴുമണിക്ക് തിരുവമ്പാടിയും പിന്നീട് പാറമേക്കാവും സാമ്പിൾ വെടിക്കെട്ടിന് തിരിതെളിക്കും. വെടിക്കെട്ടിന് തിരുവമ്പാടിക്ക്‌ മുണ്ടത്തിക്കോട്‌ പി എം സതീഷും പാറമേക്കാവിന്‌ ബിനോയ്‌ ജേക്കബുമാണ്‌ ലൈസൻസി. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ്‌ അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് മാത്രമാണ്‌ വെടിക്കെട്ട് കാണാൻ അനുമതി.

Story Highlights : Suresh Gopi says this time Thrissur Pooram will be held flawlessly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here