Advertisement

വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി; ഇടുക്കിയിലെ എൻ്റെ കേരളം പരിപാടിയിൽ റാപ്പ് ഷോ

16 hours ago
Google News 2 minutes Read

റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയ്ക്ക് വീണ്ടും സർക്കാർ പരിപാടിയിൽ വേദി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ നടക്കുന്ന എൻ്റെ കേരളം പരിപാടിയിലാണ് വേടന് വീണ്ടും വേദി ഒരുങ്ങുന്നത്. നാളെ വൈകിട്ടാണ് വേടന്റെ റാപ്പ് ഷോ. വേടനെതിരായ വിവാദങ്ങൾക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു.

വേടന് വലിയ പിന്തുണ ലഭിച്ചതോടെയാണ് എൻ്റെ കേരളം പരിപാടിയിൽ ഇടുക്കിയിലേക്ക് വീണ്ടും ക്ഷണിച്ചത്. എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് വേടനെ ഒഴിവാക്കിയത്. ചെറുതോണിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ നാളെ വൈകിട്ട് വേടന്റെ റാപ്പ് ഷോ നടക്കും.

Story Highlights : Vedan rap show at Ente Keralam program at Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here