Advertisement

എന്റെ കേരളം പ്രദർശന വിപണന മേളക്ക് ആലപ്പുഴയിൽ വൻ വരവേൽപ്പ്; ജില്ലയിൽ 3292 കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കി, 24 പാലങ്ങൾ നിർമ്മിച്ചെന്ന് മുഖ്യമന്ത്രി

May 7, 2025
2 minutes Read

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേള ആലപ്പുഴ ജില്ലയിൽ നടന്നു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ആലപ്പുഴ ജില്ലയിൽ 445.72 കോടി രൂപ ചെലവിൽ 24 പാലങ്ങൾ നിർമ്മിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതിന് പുറമെ എസി റോഡിന്റെ 90% പ്രവൃത്തി പൂർത്തിയാക്കി, രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാക്കി 175 പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കി. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയിൽ ഉൾപ്പെടുത്തി 3292 കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കി – മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാ​ഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന “എന്റെ കേരളം” ആഘോഷ പരിപാടികളുടെ ഭാ​ഗമായി ആലപ്പുഴയിൽ പൗരപ്രമുഖരുമായി നടത്തിയ സംവാദത്തിലാണ് മുഖ്യമന്ത്രി ഈ കണക്കുകൾ അറിയിച്ചത്.

ആലപ്പുഴ ബീച്ചിൽ നടക്കുന്ന ‘എൻറെ കേരളം’ പ്രദർശന വിപണന മേള മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ മുൻഗണന എന്നത് സാധാരണക്കാരന്റെ മുഖവും മനസ്സും ആയിരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. അതിദരിദ്രർ സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ല എന്നത് സർക്കാരിന്റെ ദൃഢനിശ്ചയം ആയിരുന്നു. അതിദരിദ്രരില്ലാത്ത കേരളത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2025 നവംബർ ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രദർശന വിപണന മേളയിൽ ശീതികരിച്ച 200 സ്റ്റാളുകളുണ്ട്. സംസ്ഥാന സർക്കാരിന്റ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകൾ, ഭക്ഷ്യമേള, സിനിമപ്രദർശനം, തീം സ്റ്റാൾ, കുട്ടികൾക്കായി കളിസ്ഥലം, സെമിനാറുകൾ, ഡോഗ് ഷോ, ടൂറിസം പ്രദർശനം, പിആർഡി എന്റെ കേരളം ചിത്രീകരണം, കാർഷിക വിപണന പ്രദർശനമേള, സൗജന്യ സർക്കാർ സേവനങ്ങൾ, കായികവിനോദ പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

Story Highlights : ente keralam alappuzha pinarayi vijayan Inaugurated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top